മോട്ടോർ വാഹന വകുപ്പിന്‍റെ ലാമിനേഷൻ മെഷീൻ പ്രവർത്തനരഹിതം: ആർ സി ബുക്ക് വിതരണം രണ്ട് മാസമായി മുടങ്ങിക്കിടക്കുന്നു

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പിന്‍റെ ഇരിങ്ങാലക്കുടയിലെ സബ് റീജണൽ ട്രാൻസ്‌പോർട് ഓഫീസിലെ ലാമിനേഷൻ മെഷീൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് ജനുവരി മാസം രണ്ടാം വാരം മുതൽ വാഹനപേക്ഷകർക്ക് ആർ സി ബുക്ക് വിതരണം മുടങ്ങി കിടക്കുന്നു. അപേക്ഷിക്കുന്ന സമയത്ത് 45 രൂപയുടെ സ്റ്റാമ്പും സെൽഫ് അഡ്രസ്ഡ് കവറും തപാലിൽ വരുവാൻ വകുപ്പിന് നൽകാറുണ്ട്. ആർ സി ബുക്ക് കിട്ടുവാൻ കാലതാമസം ഏറിയതോടെ പല പുതിയ വാഹനങ്ങളും പരിശോധനയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരം പരാതികൾ ഏറിയപ്പോൾ ആധാർ കാർഡുമായി വന്നാൽ ലാമിനേറ്റ് ചെയ്യാത്ത ആർ സി ബുക്ക് നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .

ലാമിനേഷൻ മെഷീനോടൊപ്പം സ്കാനറും പ്രവർത്തനരഹിതമാണ്.ഇതുമൂലം ഫോട്ടോയും ഒപ്പും പല അപേക്ഷകളിലും ഉൾപെടുത്താൻ കഴിയുന്നില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഉപകരണങ്ങൾ മാറ്റി തരാനായി തൃശൂർ ആർ ടി ഓഫീസുമായി ബദ്ധപ്പെട്ടിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ എം ആർ ബാബു ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഇതുവരെ ആയിരത്തി അഞ്ഞൂറിലധികം ആർ സി ബുക്കുകൾ കൊടുത്തു തീർക്കാനുണ്ടെന്നു ഉദ്യോഗസ്ഥർ സ്ഥിതീകരിച്ചു.

Leave a comment

1052total visits,4visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top