കൂടൽമാണിക്യം കൊട്ടിലാക്കൽ കുളങ്ങൾ വൃത്തിയാക്കിത്തുടങ്ങി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിലെ ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടക്കുന്ന കുളം ദേവസ്വം വൃത്തിയാക്കിത്തുടങ്ങി. തിങ്കളച്ച രാവിലെ മുതൽ ഇതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു.

കൊട്ടിലാക്കൽ പറമ്പിൽ ആരംഭിച്ച കൃഷിക്കുള്ള ജലശേചന സൗകര്യത്തിനായി ഇത് ഉപയോഗിക്കുക . കാലങ്ങളായി മാലിന്യം മൂടി ഭൂരിഭാഗവും നികന്നുപോയ ഈ കുളം വൃത്തിയാക്കി കെട്ടി സംരക്ഷിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ദേവസ്വം കുളങ്ങൾ മൂടുന്നു ആരോപണം അദ്ദേഹം നിഷേധിച്ചു. കുളങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണ് ദേവസ്വം നയമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, കെ ജി സുരേഷ്, കെ കെ പ്രേമരാജൻ ഭക്തജനങ്ങൾ എന്നിവർ മേൽനോട്ടത്തിലാണ് പനയ്ക്കൽ രാവിലെ മുതൽ പുരോഗമിക്കുന്നത്.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top