ആൽഫ ലിങ്ക് സെന്‍റർ ഷിഫ്റ്റിംഗ് ഉദ്‌ഘാടനം

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റിവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്‍റർ കോണത്തുകുന്നിൽ നിന്ന് കരൂപ്പടന്ന ആശുപത്രി കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ഇതിന്‍റെ ഉദ്‌ഘാടനം ആൽഫ ചാരിറ്റബിൾ ട്രസ്ററ് ചെയർമാൻ കെ എം നൂറുദിൻ നിർവ്വഹിച്ചു. സെന്‍റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആൽഫ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ പ്രസന്ന അനിൽകുമാർ, ഇന്ദിരാ തിലകൻ, മെമ്പർ സുലേഖ, ഷഫീർ കരുമാത്ര, പി കെ എം അഷ്‌റഫ്, എ. താജുദിൻ, പി.വി അഹമ്മദ്കുട്ടി ഹാജി, പി.എസ് മുഹമ്മദ് അഷറഫ്, പി.ആർ അമ്പാടി, എം.കെ സുരേന്ദ്ര ബാബു, എ.എ യൂനസ്, കുഞ്ഞുമോൻ പുളിക്കൽ, സൂസി ഡേവിസ്, പി എം അബ്‌ദുൾ ഷുക്കൂർഎന്നിവർ ചടങ്ങിൽ സംസാരിച്ചു.

ലിങ്ക് സെന്‍ററിന്‍റെ പരിചരണത്തിലുള്ളവരിൽ നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹവും, ക്യാൻസർ, വൃക്ക രോഗികൾക്കായി ഡയാലിസിസ് സംവിധാനവും ഈ വർഷത്തെ സേവന പദ്ധതിയിൽ നടപ്പിലാക്കുമെന്ന് ആൽഫ ലിങ്ക് സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top