ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി പാറപറമ്പില്‍ അക്ഷയ് (21) നെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ. വിനോദും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവും കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ഒ.സി.ബി. പേപ്പറിന്റെ രണ്ട് പായ്ക്കറ്റുകളും എക്‌സൈസ് സംഘം കണ്ടെടുത്തു. സ്വയം ഉപയോഗിക്കാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. സ്‌കൂള്‍ വിടുന്ന സമയത്ത് ബസ് സ്റ്റാന്റ് പരിസരത്ത് സാധാരണ നടത്താറുള്ള പരിശോധനയിലാണ് അക്ഷയ് പിടിയിലായത്.

ബസ് സ്റ്റാന്റില്‍ ബിഡി വലിച്ച് നില്‍ക്കുകയായിരുന്ന ഇയാളെ സംശയം തോന്നിയ എക്‌സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. മൂന്ന് മാസം മുന്‍പ് ഒന്നരകിലോ കഞ്ചാവുമായി അക്ഷയുടെ ജ്യേഷ്ഠന്‍ അരുണ്‍ പോലീസ് പിടിയിലായിരുന്നു. അക്ഷയ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെറിയ തോതില്‍കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് രണ്ടുകിലോ കഞ്ചാവുമായി രണ്ട് പേരെ ഇരിങ്ങാലക്കുട പോലിസ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടിയത്. പി.ഒ. അനുകുമാര്‍, സി.ഇ.ഓ.മാരായ അനീഷ് കെ.എ.,സിബിന്‍ വി.എം., ബാബു കെ.എ., മനോജ്, സി.വി. സിവിന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top