റെയിൽവേ പാർക്കിങ്ങിലെ വീഴാറായ മരങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് മേഖലയിലെ പഴകിയതും വീഴാറായതുമായ മരങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു . ഇരു ചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്യുന്നിടത്ത് പഴകി ഉണങ്ങിയ ഒരു മരം നിലം പൊത്തിയിട്ട് മാസങ്ങളായെങ്കിലും ഇത് വരെ നീക്കം ചെയ്യാനുള്ള നടപടികൾ എടുത്തിട്ടില്ല.

അപകടസ്ഥിതിയിലുള്ള മരങ്ങൾ  പെട്ടെന്ന് മുറിച്ച മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ റെയിൽവേ ചെവികൊണ്ടീട്ടില്ല.  പക്ഷികളുടെ ശല്യത്തിന് പുറമെ മരം വീണു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്ന ഭയപ്പാടിലാണ് പലരും ഇവിടെ വാഹനങ്ങൾ വച്ച് പോകുന്നത്.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top