‘വീട്ടിലൊരു വേപ്പു തൈ’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച “വീട്ടിലൊരു കറിവേപ്പു തൈ “എന്ന പദ്ധതി ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്‌സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതൃസഭ പ്രസിഡണ്ട് സുനിത ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു . കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ടി. സുശീല മുഖ്യ പ്രഭാഷണം നടത്തി.  സഭ ജനറൽ കൺവീനർ സനൽകുമാർ, ചെയർമാൻ ഡോ .ഇ .പി .ജനാർദ്ദനൻ, പ്രസന്ന ശശി, വിജയലക്ഷ്മി, ആശ സുഗതൻ എന്നിവർ പ്രസംഗിച്ചു .പൈതൃക നാട്ടു മത്സരങ്ങളിലെ വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകി .എത്തിച്ചേർന്ന എല്ലാവർക്കും വേപ്പിൻ തൈകൾ നൽകി .തുടർന്ന് ആലപ്പുഴ ഭരത് കുമ്മ്യൂണിക്കേഷസിന്‍റെ “മൂന്ന് ഇന്ത്യൻ പൗരന്മാരുടെ ഒരു ദിവസം ” എന്ന നാടകം അരങ്ങേറി .

Leave a comment

212total visits,1visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top