ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ്‌ ടെക്നീഷ്യന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊറ്റനെല്ലൂര്‍ : വേളൂക്കര പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ്‌ ടെക്നീഷ്യന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗവണ്‍മെന്‍റ് അംഗീകൃത ഡി.എം.എല്‍.ടി. കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഒമ്പതിന് മുമ്പായി വേളൂക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04802867488, ഇ-മെയില്‍ : phcvelookkara@gmail.com

Leave a comment

276total visits,2visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top