വി എഫ് പി സി കെ യുടെ നേതൃത്വത്തില്‍ നാളികേര സംഭരണം

കരുവന്നൂർ : വി എഫ് പി സി കെ യുടെ നേതൃത്വത്തില്‍ കരുവന്നൂർ സ്വാശ്രയ കർഷക സമിതിയിൽ നാളികേര സംഭരണം സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് കെ സി ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നാളികേര സംഭരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ , വാർഡ് കൗൺസിലർ വി കെ സരള, അസി. മാനേജർ ധന്യ സിഎസ് , കൃഷി ഓഫീസർ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമിതി വൈസ് പ്രസിഡന്റ് കെ കെ ഡേവീസ് സ്വാഗതവും ട്രഷറർ പി എസ് പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top