ലാപ്പ്ടോപ് വിതരണം നടത്തി

കാട്ടൂർ: ഗ്രാമപഞ്ചായത്തിന്‍റെ 2017 -18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ‘പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ് വിതരണം’ എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 34 വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ് വിതരണനം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പിൽ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രഹ്മണ്യൻ, ഭരണസമിതി അംഗങ്ങളായ ബെറ്റി ജോസ്, ഷീജ പവിത്രൻ, ധീരജ് തേറാട്ടിൽ, രാജലക്ഷ്മി കുറുമത്ത്, എ.എസ് ഹൈദ്രോസ്, സ്വപ്ന നജിൻ, എം.ജെ റാഫി, അമീർ തൊപ്പിയിൽ, പഞ്ചായത്ത് സെക്രട്ടറി എം.എച്ച് ഷാജിക്.എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാട്ടൂർ ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ശാലിനി സ്വാഗതവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നന്ദിയും പറഞ്ഞു

Leave a comment

251total visits,1visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top