ചാത്തൻമാസ്റ്റർ സ്മാരക യു പി സ്കൂളിൽ എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷയുമായി റോട്ടറി സെൻട്രൽ ക്ലബ്

ഇരിങ്ങാലക്കുട : മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്മാരക യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകി കൊണ്ട് റോട്ടറി സെൻട്രൽ ക്ലബ് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ കെ എസ സുശാന്ത് പോളസി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ, പി ടി എ പ്രസിഡന്റ് കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അദ്ധ്യാപിക വി എ കനകവല്ലി സ്വാഗതവും റോട്ടറി സെൻട്രൽ ക്ലബ് സെക്രട്ടറി രാജേഷ് കുമാർ നന്ദിയും പറഞ്ഞു. റോട്ടറി സെൻട്രൽ ക്ലബ് അംഗങ്ങളായ ഹരികുമാർ , ടി പി സെബാസ്റ്റ്യൻ , എ ഡി ഫ്രാൻസിസ് , കെ എസ് രമേശ്, സി ജെ സെബാസ്റ്റ്യൻ , രമേശ് കൂട്ടാല , സി ഡി ജോണി എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 32
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top