സായിദ് വര്‍ഷാചരണത്തിന് പോര്‍ട്രൈ‌റ്റ് ചിത്രമൊരുക്കി പട്ടേപ്പാടം സ്വദേശിയുടെ വ്യത്യസ്ഥമായ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട : യു.എ.ഇയുടെ രാഷ്ട്രപിതാവായ ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ശ്രദ്ധാഞ്ജലിക്ക് വ്യത്യസ്ഥമായ രൂപങ്ങളുടെ സഹായത്തോടെ പോര്‍ട്രൈ‌റ്റ് ചിത്രമൊരുക്കി ഇരിങ്ങാലക്കുട പട്ടേപ്പാടം സ്വദേശി നിസാര്‍ ഇബ്രാഹീം ശ്രദ്ധേയനാകുന്നു. അജ്മാനില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന നിസാര്‍ ഇബ്രാഹീം ഒഴിവ് സമയങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെയാണ് 20 ദിവസങ്ങളെടുത്ത് ഷെയ്ക്ക് അല്‍ നഹ്യാന്‍റെ രൂപം തീര്‍ത്തത്.

യു.എ.ഇയില്‍ സമാധനത്തോടെയും സുരക്ഷയോടെയും ജോലി ചെയ്യുവാന്‍ ജീവിതാന്തരീക്ഷം ഒരുക്കിയ രാഷ്ട്രപിതാവിനോടുള്ള ബഹുമാനര്‍ത്ഥമാണ്‌ ഇങ്ങനെയൊരു ശ്രാദ്ധാഞ്ജലിക്ക് നിസാറിന് പ്രേരണയായത്. ഇരുമ്പില്‍ തീര്‍ത്ത വിവിധ രൂപങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ടാണ് ഏകാന്തതയുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷെയ്ക്ക് സായിദിന്‍റെ രൂപം നിസാര്‍ ഇബ്രാഹീം തീര്‍ത്തത്.

യു.എ.ഇയുടെ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ നിസാര്‍ ഇബ്രാഹിമിന്‍റെ ആരോ ഒരാള്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഒട്ടനവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ കലാസംവിധാനവും നിര്‍‌വഹിച്ചിട്ടുണ്ട്. യു.എ.ഇയുടെ ചിത്രകാരന്മാരുടെ സംഘടനയായ ദി ഗില്‍ഡില്‍ നിസാര്‍ അംഗമാണ്.

Leave a comment

744total visits,5visits today

  • 12
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top