എസ് എസ് എൽ സി പരീക്ഷക്ക് പ്രോത്സാഹനത്തിന്‍റെ സ്നേഹസമ്മാനങ്ങളുമായ് ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ പി ടി എ

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ പി ടി എ ഭാരവാഹികൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 297 കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് വേണ്ട പേന, സ്കെയിൽ, റബർ, പെൻസിൽ, എന്നിവയടങ്ങുന്ന പൗച്ചും മധുര പലഹാരങ്ങളും വിതരണം ചെയ്തു. പി ടി എ പ്രസിഡന്‍റ് പി ടി ജോർജ്ജ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സി. റോസ്‌ലെറ്റ് സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്‍റ് മിനി കാളിയങ്കര ആശംസകൾ അർപ്പിച്ചു. ജോൺ ഗ്രേഷ്യസ്, റൗഫ്, ജോബി, ഉണ്ണിമേരി, എന്നി പി ടി എ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top