സംഗമേശാലയം : 2 കോടി രൂപ ചിലവിൽ 2- ാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു

എടക്കുളം : ഓം സംഗമേശ്വര ട്രസ്റ്റിന്‍റ കിഴിലുള്ള ഹിന്ദു ധർമ്മ വയോജന സംരക്ഷണ കേന്ദ്രമായ സംഗമേശലായത്തിന്‍റെ 2 കോടി രൂപ ചിലവിൽ നടക്കുന്ന 2- ാം ഘട്ട വികസന പ്രവർത്തനത്തിന്‍റെ തറക്കല്ലിടൽ കർമ്മം ഗായിക കെ.എസ് ചിത്ര നിർവ്വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ അദ്ധ്യക്ഷനായ യോഗത്തിൽ സഞ്ജീവനി സമിതിയംഗം പി.എൻ ഈശ്വരൻ മുഖ്യ പ്രഭാഷണം നടത്തി.പൂമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് വർഷ രാജേഷ് മുഖ്യാതിഥിയായിരുന്നു.

ട്രസ്റ്റ് പ്രസിഡന്റ് കെ കെ കൃഷ്ണനന്ദബാബു ആമുഖ പ്രഭാസനം നടത്തി. ട്രസ്റ്റ് സെക്രട്ടറി സന്തോഷ് ബോബൻ, ഖജാൻജി റോളി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കെ യു എന്നിവർ സംസാരിച്ചു. ഓം സംഗമേശ്വര ട്രസ്റ്റിന്‍റ ഉപഹാരം കെ എസ് ചിത്രക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ദേവി ഈശ്വരമംഗലം സമർപ്പിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top