വിദ്യാസാഗരം പഠനവേദിയിൽ എറണാകുളം സെന്‍ററൽ എക്‌സ്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സുനയന കൃഷ്ണൻ IRS

ഇരിങ്ങാലക്കുട : ജില്ലയിലെ സിവിൽ സർവീസ് നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ മാസവും സൗജന്യമായി വിവേകാനന്ദ ഐ എ എസ് അക്കാദമി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 45- ാം മത് എഡിഷനിൽ എറണാകുളം സെന്‍ററൽ എക്‌സ്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സുനയന കൃഷ്ണൻ IRS പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി പറഞ്ഞു. ചടങ്ങിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്അക്കാദമിയിൽ സംഘടിപ്പിച്ച 4- ാം മത് ജില്ലാ തല ഉപന്യാസ രജന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചാരു(തൃശൂർ), മുഹമ്മദ് നാസിൽ (പുല്ലൂർ), അശ്വിൻ അശോകൻ(കല്ലേറ്റുംകര)എന്നിവർക്ക് ക്യാഷ് അവാർഡും പ്രശംസ പത്രവും സുനയന കൃഷ്ണൻ IRS നൽകി. ചടങ്ങിൽ അക്കാദമി ഡയറക്ടർ മഹേഷ് എം.ആർ സംസാരിച്ചു.

Leave a comment

Leave a Reply

Top