തൊമ്മാന പാടത്ത് മാംസാവശിഷ്ടങ്ങൾ തള്ളുന്നു

തൊമ്മാന : തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതക്കരികിൽ മാലിന്യങ്ങളോടൊപ്പം മാംസാവശിഷ്ടങ്ങളും തള്ളുന്ന പ്രവണത കൂടി വരുന്നു. അറവു ശാലകളിൽ നിന്നും കോഴിക്കടകളിൽ നിന്നും, സദ്യ നടക്കുന്നിടങ്ങളിൽ നിന്നുമുള്ളവയാണ് ഇവയിൽ ഏറിയ പങ്കും. രാത്രിയുടെ മറവിൽ വിജനമായ റോഡിൽ ധൃതിയിൽ വലിയ ചാക്കുകളിൽ മാംസാവശിഷ്ടങ്ങൾ തള്ളിയിടുമ്പോൾ ഇവയിൽ പലതും റോഡിന് മധ്യ ഭാഗത്താണ് വന്ന് വീഴുന്നത്. ഇത് ഭക്ഷിക്കാൻ ഇവിടെ എത്തുന്ന തെരവു നായ്ക്കളുടെ എണ്ണവും പെരുകിയീട്ടുണ്ട്. ഇത് വഴി കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽ പെടാൻ കാരണമാകുന്നു.

Leave a comment

168total visits,1visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top