പേഷ്‌ക്കാർ റോഡിലെ ഓടകൾ വൃത്തിഹീനം, ദുർഗന്ധം അസഹനീയം

ഇരിങ്ങാലക്കുട : പേഷ്‌ക്കാർ റോഡിലെ ഓടകളിൽ സമീപസ്ഥാപനകളിൽ നിന്നുള്ള പാഴ് വസ്തുക്കളും മലിന ജലവും ഒഴുകി വൃത്തിഹീനമായ സാഹചര്യത്തിൽ കാൽനടക്കാർക്കും താമസക്കാർക്കും ദുർഗന്ധം കൊണ്ട് അസഹനീയമായിരിക്കുന്നു.. അതിനാൽ കാനകൾ വൃത്തിയാക്കി സ്ലാബിട്ട് മൂടണമെന്ന് വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സമാജം ജില്ലാ പ്രസിഡന്‍റ് എ,സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി.രാമചന്ദ്രൻ, പി.എം രമേശ് വാര്യർ, എൻ രാമൻ കുട്ടി, ദുർഗ്ഗ ശ്രീകുമാർ, കെ.വി. രാജീവ് എന്നിവർ പ്രസംഗിച്ചു.

Leave a comment

305total visits,2visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top