വൈപ്പിപ്പാടത്ത് വെല്‍‌ഫെയര്‍ അസ്സോസിയേഷന്‍ കുടുംബ സംഗമം

വെള്ളാങ്ങല്ലൂർ : വൈപ്പിപ്പാടത്ത് കുടുംബം തൃശ്ശൂര്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വൈപ്പിപ്പാടത്ത് വെല്‍‌ഫെയര്‍ അസ്സോസിയേഷന്‍ കുടുംബ സംഗമം എസ്.എൻ പുരം പള്ളിനട എ.ആര്‍.വി ഹാളില്‍ വിവിധ പരിപാടികളോടെ നടന്നു. വള്ളിവട്ടം, വെള്ളാംങ്ങല്ലൂര്‍, നെടുങ്ങാണത്തുകുന്ന്, പള്ളിനട, പൊരിബസാര്‍, ആമണ്ടൂര്‍, മതിലകം, എടവിലങ്ങ്, പുതിയകാവ്, കൂരിക്കുഴി, വലപ്പാട്, എടമുട്ടം എന്നീ പ്രദേശങ്ങളിലുള്ള വൈപ്പിപ്പാടത്ത് കുടുംബാംഗങ്ങളുടെ സംഗമമാണ് നടന്നത്. അബു വി.കെ ചടങ്ങിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു..അഷറഫ് വി.കെ അദ്ധ്യക്ഷനായിരുന്നു.

ആധുനിക സമൂഹത്തില്‍ കുടുംബബന്ധങ്ങളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് വി .ഐ അഷറഫ് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഹൈവേ പോലീസ്) ക്ലാസ്സെടുത്തു. തുടര്‍ന്ന് കുടുംബാഗങ്ങളില്‍ 80 വയസ്സ് പിന്നിട്ടവരെ ആദരിക്കലും കുടുംബാഗങ്ങളുടെ പരസ്പര പരിചയം പുതുക്കലും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുവാന്‍ പരിപാടിയില്‍ തീരുമാനമായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സെക്രട്ടറി റഷീദ് വി.എ സ്വാഗതവും സുബൈർ പുതിയകാവ് നന്ദിയും പറഞ്ഞു.

Leave a comment

482total visits,1visits today

  • 36
  •  
  •  
  •  
  •  
  •  
  •  
  •  
Top