എം.സി. പോളിന്‍റെ സംസ്ക്കാരകർമ്മം വ്യാഴാഴ്ച്ച 5 മണിക്ക്, പൊതുദർശനം ബുധനാഴ്ച്ച 3 മണി മുതൽ

ഇരിങ്ങാലക്കുട : അന്തരിച്ച ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർമാനും, കോൺഗ്രസ്നേതാവും, പ്രമുഖ വ്യവസായിയുമായിരുന്ന എം.സി. പോളിന്‍റെ(96) സംസ്ക്കാര കർമ്മം 15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണിക്ക്, സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വൈകീട്ട് 5മണിക്ക് നടത്തുന്നു. 14- ാം തിയ്യതി ബുധനാഴ്ച്ച 3 മണി മുതൽ ഭൗതിക ശരീരം മുൻസിപ്പൽ ഓഫീസിനു എതിർ വശത്തുള്ള സ്വവസതിയിൽ പൊതു ദർശനത്തിനു വയ്ക്കും.

ചൊവ്വാഴ്ച്ച രാവിലെ മൂത്ത മകൻ എം.പി ജാക്‌സന്‍റെ വസതിയിൽ വച്ച് അന്തരിച്ച എം.സി.പോളിന്‍റെ മൃതദേഹം 1 മണിയോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി. എം.സി. പോളിന്‍റെ നിര്യാണ വർത്തയറിഞ്ഞ് വൻ ജനാവലിയാണ് ഇവിടെ എത്തി ചേർന്നത്

Leave a comment

475total visits,2visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top