അവസാനഘട്ടംവരെയും കർമ്മനിരതനായിരുന്ന നേതാവായിരുന്നു എം സി പോൾ : വി.എം സുധീരൻ

ഇരിങ്ങാലക്കുട : അവസാനഘട്ടംവരെയും കർമ്മനിരതനായിരുന്ന നേതാവായിരുന്നു എം സി പോൾ എന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ അനുസ്മരിച്ചു. ഇരിങ്ങാലക്കുടയുടെ കോൺഗ്രസ് പ്രവർത്തനത്തിൽ സംവത്സരങ്ങളായുള്ള സംഭാവനകളാണ് പോളേട്ടന്‍റെയും കുടുംബത്തിന്‍റെയും എന്നും അദ്ദേഹം സ്മരിച്ചു. എം.സി. പോളിന്‍റെ നിര്യാണ വർത്തയറിഞ്ഞ് എം.പി. ജാക്‌സന്‍റെ വസതിയിൽ എത്തി അന്ത്യമോപചാരം അർപ്പിച്ചു സംസാരിക്കുകയായിരുന്നു.

എം.സി. പോളിന്‍റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയൊരു നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടിയുള്ള പ്രവർത്തങ്ങളും, നഗരസഭാ ചെയർമാൻ എന്ന നിലയിൽ ആത്മാർത്ഥതയുള്ള പ്രവർത്തനങ്ങൾ ഏവരുടെയും ആദരവ് പിടിച്ചു പറ്റിയിരുന്നു. ഇത്തരം പ്രവർത്തന മികവുകൾ കണക്കിലെടുത്തു കൊണ്ടാണ് എം.സി പോളിനെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി  മത്സരിപ്പിക്കാനുള്ള അവസരം പാർട്ടി നൽകിയതെന്നും വി.എം. സുധീരൻ പറഞ്ഞു. പിന്നീട് പാർട്ടിയുടെ ഔദ്യോഗികമായ പദവികളിലൊന്നും വന്നില്ലെങ്കിലും കോൺഗ്രസിന്‍റെ ശക്തിയായും പാർട്ടിയെ ബലപ്പെടുത്തുന്നതിനു വേണ്ടി സദാ ജാഗ്രതയോടു കൂടിയ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്‍റെത്. വ്യവസായ രംഗത്തും അദ്ദേഹത്തിന്‍റെ സംഭാവനകൾ എടുത്ത് പറയാവുന്നതാണ്.

കേരള വിദ്യാർത്ഥി യൂണിയന്‍റെ പ്രവർത്തകനായി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലം മുതലേ ഇരിങ്ങാലക്കുടയിൽ വരുമ്പോൾ മുതൽ അടുത്ത സ്നേഹബദ്ധമാണ് എം.സി. പോള്മായി ഉണ്ടായിരുന്നത്. ഏറെ പ്രോത്സാഹനവും അദ്ദേഹം തനിക്ക് നൽകിയിരുന്നു. പോളേട്ടന്‍റെ മരണം തനിക്ക് വ്യക്തിപരമായ നഷ്ട്ടമാണെമെന്ന് വി.എം സുധീരൻ പറഞ്ഞു.

related news : എം.സി. പോളിന്‍റെ സംസ്ക്കാരകർമ്മം വ്യാഴാഴ്ച്ച 5 മണിക്ക്, പൊതുദർശനം ബുധനാഴ്ച്ച 3 മണി മുതൽ

Leave a comment

1099total visits,2visits today

  • 7
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top