എം.സി. പോൾ അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ വ്യവസായിയും ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന എം.സി. പോൾ(94) ചൊവ്വാഴ്ച്ച രാവിലെ അന്തരിച്ചു. മകൻ എം.പി ജാക്‌സന്‍റെ വസതിയിൽ വച്ച് ആയിരുന്നു അന്ത്യം. കുറച്ച് മാസങ്ങളായി അസുഖബാധിതനായിരുന്നു. കെ.എസ്.ഇയുടെ 54 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മാനേജിങ്ങ് ഡയറക്ടര്‍ എം.സി പോള്‍ ഈ അടുത്താണ് ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചത് . 17 വര്‍ഷക്കാലം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, 21 വര്‍ഷം ചെയര്‍മാന്‍ ആന്‍റ് മാനേജിങ്ങ് ഡയറക്ടര്‍ എന്നി സ്ഥാനങ്ങള്‍ അലങ്കരിച്ച എം.സി പോള്‍ രണ്ടുവര്‍ഷമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു .

എം.സി പോൾ മാമ്പിള്ളി ചാക്കോയുടെയും അന്നം ചാക്കോയുടെയും രണ്ടാമത്തെ പുത്രനായി മാമ്പിള്ളി വീട്ടിൽ 1922 മെയ് 23ന് ജനിച്ചു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹൈ സ്കൂളിൽ വിദ്യാഭ്യാസം. ഭാര്യാ : ആനി മക്കൾ : എം.പി ജാക്സൺ (കെ.പി.സി.സി. ജനറൽ സെക്രട്ടറി& മുൻ മുൻസിപ്പൽ ചെയർമാൻ), എം.പി ഉഷ, എം.പി ടോമി (എം.സി.പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ ), എം.പി ജിജി (എം.സി.പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ)
എം.പി ബ്രൈറ്റ് (എം.സി.പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ)

14- ാം തിയ്യതി 3 മണിക്ക് അയ്യങ്കാവ് മൈതാനത്തിന്‍റെ സമീപത്തെ തറവാട്ടുവീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണിക്ക് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാരം

related news : അവസാനഘട്ടംവരെയും കർമ്മനിരതനായിരുന്ന നേതാവായിരുന്നു എം സി പോൾ : വി.എം സുധീരൻ

 

Leave a comment

4368total visits,10visits today

  • 104
  •  
  •  
  •  
  •  
  •  
  •  
  •  
Top