ജില്ലാ പ്രീ-പ്രൈമറി കലോത്സവം സമാപിച്ചു: വെള്ളാങ്ങല്ലൂർ ഗവ.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം

കോണത്ത് കുന്ന്: കാരുമാത്ര ഗവ.യു.പി.സ്കൂളിൽ നടത്തിയ ജില്ലാ പ്രീ – പ്രൈമറി കലോത്സവത്തിൽ വെള്ളാങ്ങല്ലൂർ ഗവ.യു.പി.സ്കൂൾ ജേതാക്കളായി. കോണത്ത്കുന്ന് ഗവ.യു.പി.സ്കൂൾ രണ്ടാംസ്ഥാനം നേടി.ജി. എൽ. പി. എസ് എടവിലങ്ങ് മൂന്നാം സ്ഥാനം നേടി. കലോത്സവം വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സീമന്തിനി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധാപിക ശോഭന പി.മേനോൻ, എം.കെ.മോഹനൻ, ബി.പി.ഒ. പ്രസീത ഇ.എസ്, സി.എം ഗീത, മേഘ്ന ടീച്ചർ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണി കൃഷ്ണൻ കുറ്റിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ ടി.കെ ഷറഫുദ്ദീൻ, ഹരിഹരൻ, സുരേഷ് – വി എസ്, ഉണ്ണികൃഷ്ണൻ കെ.എൻ, രജിനി ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 28 സർക്കാർ സ്കൂളുകളിലെ 300 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.

Leave a comment

196total visits,1visits today

  • 25
  •  
  •  
  •  
  •  
  •  
  •  
  •  
Top