കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷൈജോ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷൈജോ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ. ഷൈജോ ഹസ്സൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന് ആദ്യം കേരള കോൺഗ്രസ്സിലൂടേയും ഇപ്പോൾ കേരള ജനപക്ഷത്തിലൂടേയും പ്രവർത്തിച്ചു വരുന്നു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ പാസ്ററ് പീപ്പിൾ മുൻ പ്രസിഡന്റ്, ക്രൈസ്റ്റ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് എക്സിക്യൂട്ടീവ് മെമ്പർ, കേരള ലോ അക്കാദമി ഓൾഡ് സ്റ്റുഡന്റസ്എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പി.സി. ജോർജ്ജ് എം എൽ എയുടെ മകനായ ഷോൺ ജോർജാണ് കേരള യുവജനപക്ഷത്തിന്റെ സംസ്ഥാന സെക്രട്ടറി.

സ്വാശ്രയ വിദ്യാഭ്യാസ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ അഡ്വ. ഷൈജോ ഹസ്സൻ നിരാഹാര സമരമനുഷ്ഠിച്ചതിന്റെ ഫലമായിട്ടാണ് നിലവിലെ 50-50 എന്ന സീറ്റു ലഭ്യത നേടിയെടുക്കാൻ സാധിച്ചത്. ഇരിങ്ങാലക്കുട എം എൽ എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ പരാതിയിന്മേൽ പി.സി. ജോർജ്ജിന് എം എൽ എ സ്ഥാനം നഷ്ടമായപ്പോൾ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തി അദ്ദേഹത്തിന് എം എൽ എ സ്ഥാനം തിരികെ ലഭ്യമാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് അഡ്വ. ഷൈജോ ഹസ്സനാണ്.

Leave a comment

596total visits,4visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top