മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 83 പേര്‍ക്കായി 23 ലക്ഷം

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ അര്‍ഹരായവര്‍ക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. 83 പേര്‍ക്കായി 23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.  വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്.

താണിശ്ശേരി തിരുകുളം സജിത്ത് കുമാറിന്റെ മകന്‍ അനയ് കൃഷ്ണ, കുഴിക്കാട്ടുകോണം സ്വദേശി കെങ്കയില്‍ വീട്ടില്‍ ശേഖരന്റെ മകന്‍ വൈശാഖ് എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. അപ്ലാസ്മിക് അനാറ്റമിക എന്ന രോഗം ബാധിച്ച് ബോണ്‍ മാരോ ശസ്ത്രകിയക്കായി കാത്തിരിക്കുന്ന അനയ് കൃഷ്ണയുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും വൈശാഖിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും മാണ് വിതരണം ചെയ്തത്. ഭാര്യ മരിച്ച കിഴുത്താണി സ്വദേശി സന്ദീപിനും ഭര്‍ത്താവ് മരിച്ച താണിശ്ശേരി സ്വദേശി ശാരദയ്ക്ക് ഒരു ലക്ഷം രൂപയും ഉള്‍പ്പടെ ബാക്കിയുള്ളവര്‍ക്ക് എത്രയും വേഗം താലൂക്കാഫീസ് വഴി വിതരണം ചെയ്യുമെന്ന് എം.എല്‍.എ. അറിയിച്ചു.

Leave a comment

206total visits,2visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top