പൊറത്തിശ്ശേരി മഹാത്മ എൽ.പി, യു.പി സ്കൂളിന്‍റെ 58 – ാം മത് വാർഷികം ആഘോഷിച്ചു

പൊറത്തിശ്ശേരി : മഹാത്മ എൽ. പി ,യു .പി സ്കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിന്‍റെയും സ്മാർട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കർ സംവിധാനത്തിന്‍റെയും ഉദ്ഘാടനവും 58 – ാം മത് വാർഷികം, അധ്യാപക രക്ഷാകർത്ത്യദിനം ,മാത്യദിനം എന്നിവയും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ ഷാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ ഉദ്ഘാടനം നിർവഹിച്ചു.. സ്പീക്കർ സംവിധാനത്തിന്‍റെ ഉദ്ഘാടനം മഹാത്മ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം പി ഭാസ്ക്കരൻ മാസ്റ്റർ നിർവഹിച്ചു. വി.എ മനോജ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇരിങ്ങാലക്കുട വത്സല ശശി (പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഇരിങ്ങാലക്കുട നഗരസഭ), പ്രജിത സുനിൽ കുമാർ, കെ .ഡി ഷാബു , ടി.കെ ലക്ഷ്മി ടീച്ചർ, ലളിത കുമാർ വി.കെ , ശശിധരൻ കെ.വി , ലിനി എം.ബി, ജീജി ഇ .ബി എന്നിവർ സംസാരിച്ചു.

Leave a comment

132total visits,2visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top