ICL ഗ്രൂപ്പിന്‍റെ ആധുനിക ഹൈടെക് മെഡിലാബ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഐ സി എൽ ഫിൻ കോർപ്പിന്‍റെ ആരോഗ്യ ചികിത്സ രംഗത്തെ പുതിയ സംരംഭമായ ഐ സി എൽ മെഡിലാബ് ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപം വില്ലേജ് ഓഫീസിനു എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചു. ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു . മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്ററ് സ്വാമി സുനിൽദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ നിമ്യ ഷിജു , മുൻ.ഗവ .ചീഫ്.വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഐ ടി യു ബാങ്ക് ചെയർമാൻ എം.പി.ജാക്‌സൺ എന്നിവർ ആശംസകൾ നേർന്നു.

പലവിധ ആരോഗ്യകാരണങ്ങളാൽ ഹൈ റിസ്ക് ബൈപാസ് സർജറിക്കും ആൻജിയോപ്ലാസ്റ്റിക്കും സാധ്യമല്ലാത്ത ആയിരത്തിലധികം ഹൃദ്രോഗികൾക്കാണ് ഐ സി എൽ EECP സെന്‍ററുകൾ പ്രയോജനപ്രദമാകുന്നത്. കൂടാതെ ശസ്ത്രക്രിയയ്ക്കും ആൻജിയോപ്ലാസ്റ്റിക്കും ശേഷവും ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെടുന്നവർക്കും ഈ ചീകിത്സാരീതി ആശ്വാസമേകുന്നു. സ്വതന്ത്രമായ EECP സെന്‍ററുകൾക്ക് പുറമെ ഹോസ്പിറ്റലുകളിലും മെഡിക്കൽ കോളേജുകളിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ ഈ ചീകിത്സ സംവിധാനം ലഭ്യമാക്കി കൂടുതൽ സെന്‍ററുകൾ പൂർത്തീകരിക്കാനാണ് ഐ സി എൽ ഉദ്ദേശിക്കുന്നത്. വിവിധ തരം സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റുകൾ ഒരുമിച്ച് ഒരിടത്ത് ലഭ്യമാക്കേണ്ടത്ഈ ആധുനിക കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇതിനായി പലതരം ചീകിത്സകളും മെഡിക്കൽ സേവനങ്ങളും ഒരു കുടക്കീഴിൽ രോഗികൾക്ക് നൽകുകയാണ് ഐ സി എൽ മെഡിലാബ് എന്ന് ഐ സി എൽ
സി എം ഡി കെ.ജി. അനിൽകുമാർ പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള സമ്പൂർണ്ണ രോഗ നിർണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തിൽ ആദ്യമായി ഹാർട്ട് ബൈപാസിനും ആൻജിയോപ്ലാസ്റ്റിക്കും ബദലായി വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏവർക്കും ലഭ്യമാക്കുക എന്നതാണ് ഐ സി എൽ മെഡിലാബ് ലക്‌ഷ്യം വയ്ക്കുന്നതെന്ന് ഐ സി എൽ ഫിൻ കോർപ്പ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ കെ.ജി. അനിൽ കുമാർ പറഞ്ഞു.
. ഐ സി എൽ സി. ഇ .ഒ. ഉമാ അനിൽ, ഡയറക്ടർമാരായ സഞ്ജയ് ഗോപാലൻ, കെ കെ വിൽ‌സൺ, എ ജി എം ടി ജി ബാബു എന്നിവർ ചടങ്ങിൽ പങ്കെടത്തു.

EECP തെറാപ്പിയ്ക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടതില്ല. ദിവസവും ഒരു മണിക്കൂറോളം പ്രത്യേകം സജ്ജീകരണങ്ങളോടെയുള്ള സംവിധാനത്തിൽ വിദഗ്ദ്ധരായ സ്പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തിൽ 35 ദിവസങ്ങൾ തുടർച്ചയായാണ് ഈ ചീകിത്സ നൽകുന്നത്. EECP ട്രീറ്റ്മെന്റിൽ ക്രമീകരിക്കാവുന്ന ഏതാനും കഫ്‌സുകൾ കൈകളിലും കാലുകളിലും ധരിപ്പിച്ച് രോഗിയെ പ്രത്യേകം സജ്ജമാക്കിയ ഒരു സ്പെഷ്യൽ ട്രീറ്റ്‌മെന്‍റ് ബെഡിൽ കിടത്തുന്നു. ഓരോ മൈക്രോ സെക്കന്റിലും രോഗിയുടെ ഹൃദയമിടിപ്പിനൊപ്പം കഫ്‌സ് വികസിക്കുകയും ചുരുങ്ങുകയും ചെയുന്നു. ഇതിന്‍റെ ഫലമായി രക്തം ഹൃദയത്തിലേക്ക് തിരിച്ച് പമ്പ് ചെയ്യുകയും രക്ത പ്രവാഹം വർദ്ധിപ്പിച്ച് സ്വഭാവികമായി തന്നെ പുതിയ രക്ത വാഹിനികൾ സൃഷ്ടിക്കുന്നു. തിരിച്ച് ഹൃദയത്തിൽ നിന്ന് കാലുകളിലേക്ക് രക്തം പമ്പ് ചെയ്യപ്പെടുമ്പോൾ കഫ്‌സുകൾ ചുരുങ്ങി രക്തം സ്വീകരിക്കുന്നതിനാൽ ഹൃദയത്തിന്‍റെ വർക്ക് ലോഡ് കുറക്കുന്നു. ഈ ചീകിത്സ സമയത്ത് രോഗി ശരീരത്തിൽ രക്ത സംക്രമണം വർദ്ധിക്കുന്ന പ്രവർത്തനങ്ങളേക്കുറിച്ച് അറിയാതെ വളരെ റിലാക്സ്ഡ് ആയിരിക്കുകയും ചെയുന്നു. രണ്ടാഴ്ച്ചകൊണ്ട് രോഗിയുടെ നെഞ്ചുവേദന, ശ്വാസതടസം, ക്ഷീണം എന്നിവ കുറയുകയും അവരുടെ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് ഐ സി എൽ മെഡിലാബ് പ്രതിനിധികൾ പറയുന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top