കോതറ ആറാട്ടുകടവ് എ.ഐ.വൈ.എഫ് പ്രവർത്തകർ വൃത്തിയാക്കി

എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ വൃത്തിയാക്കി. പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗശൂന്യമായി കടന്നിരുന്ന കടവാണ് പ്രവർത്തകർ വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.ആർ. രമേഷ്, ബിപിൻ ടി.വി, കെ.പി കണ്ണൻ, വിഷ്ണു ശങ്കർ എന്നിവർ നേതൃത്വം നൽകി. ഈ മാസം ഇരുപത്തിനാണ് എടതിരിഞ്ഞി ഉത്സവം.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top