സ്ട്രീറ്റുലൈറ്റുകൾ കത്തിക്കാത്തതിലും നികുതിദായകരെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധം : യു.ഡി.എഫ്. അഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി

പടിയൂർ : ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ സ്‌ഥാപിച്ചിട്ടുള്ള സ്ട്രീറ്റുലൈറ്റുകൾ 90 ശതമാനവും കാത്തതായിട്ട് മാസങ്ങളായി. ഓരോ വർഷവും ലക്ഷ കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെങ്കിലും ഗുണമേന്മ ഉറപ്പു വരുത്തി സ്ട്രീറ്റുലൈറ്റുകൾ പരിപാലിക്കാൻ ഭരണസമിതി ശ്രമിക്കുന്നില്ല. ഓരോ കമ്മിറ്റിയിൽ ആവശ്യപെടുമ്പോഴും ഇപ്പോൾ ശരിയാക്കും എന്ന മറുപടിയാണ് പ്രെസിഡന്റിൽ നിന്നും ലഭിക്കുന്നത്. എന്നാൽ മാസങ്ങൾ കഴിയുമ്പോഴും സ്ഥിതിയിൽ മാറ്റമില്ലെന്ന് ആരോപിച്ചു പടിയൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ നിന്നും യു.ഡി.എഫ്. അഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി

ഇവിടെ കെട്ടിട നികുതി അടക്കുന്നവർക്ക് നികുതി അടച്ചതിനുശേഷവും നോട്ടീസുകൾ അയയ്ക്കുകയാണ്. രശീതി ഉള്ളവർ അത് കാണിക്കുമ്പോൾ കുഴപ്പമില്ല എന്ന സമീപനവും രശീതി സൂക്ഷിക്കാത്തവർ വീണ്ടും പണം അടക്കണം എന്നതാണ് ഇവിടുത്തെ രീതി. കമ്മിറ്റിയിൽ നിരന്തരം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊതു ജനങ്ങളെ കഷ്ട്ടപെടുത്തുന്ന ഭരണസമിതിയുടെ നടപടിയിൽ മാറ്റം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എം. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങളായ ടി.ഡി. ദശോബ്, സുനന്ദ ഉണ്ണികൃഷ്ണൻ, ഉഷ രാമചന്ദ്രൻ എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി.

Leave a comment

543total visits,3visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top