മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

പാറേക്കാട്ടുക്കര : മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് മന്ദിരത്തിന്‍റെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ അദ്ധ്യക്ഷനായിരുന്നു. എ.ടി.എം.ഉദ്ഘാടനം PACS അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി മുരളീധരൻ നിർവ്വഹിച്ചു. അംഗങ്ങൾക്ക് ചീകിത്സ സഹായനിധി ഉദ്ഘാടനം തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് അബ്‌ദുൾ സലാം, ഓഡിറ്റോറിയം ഉദ്ഘാടനംഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ.മനോജ് കുമാർ, ലോക്കർ ഉദ്ഘാടനം സഹകരണ വകുപ്പ് ജില്ലാ ജോയിന്‍റ് രജിസ്ട്രാർ സതീഷ്‌കുമാർ, നിക്ഷേപം സ്വീകരിക്കൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ. മുരിയാട് സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.ബാലചന്ദ്രൻ സ്വാഗതവും, ബാങ്ക് ഡയറക്ടർ എ.എം.തിലകൻ നന്ദിയും പറഞ്ഞു

കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെയും ഖാദി പ്രസ്ഥാനത്തിന്‍റെയും മുന്നണി പ്രവർത്തകനായിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തിൽ 74 വർഷണൾക്കു മുമ്പ് 1943ൽ ആരംഭിച്ച് ഇപ്പോൾ ക്ലാസ് വൺ സൂപ്പർ ഗ്രേഡായ ഈ സ്ഥാപനത്തിന്‍റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട് ബ്രാഞ്ചുകളിൽ രണ്ടാമത്തേത് 2013 ൽ ആരംഭിച്ചു. 12000 സ്ക്വായർ ഫീറ്റിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളിലായി പണി പൂർത്തിയായ പുതിയ ബ്രാഞ്ചു മന്ദിരത്തിൽ വേണ്ടത്ര പാർക്കിംഗ്,ലിഫ്റ്റ്, അഗ്നിശമന സം വിധാനം, മഴ വെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകളിൽ എ.ടി.എം സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് രണ്ടാമത്തെ എ.ടി.എം ആണ് പാറേക്കാട്ടുകരയിൽ ഉദ്ഘാടനംചെയ്തത്. ബാങ്കിന് പുറമെ വിവാഹ ആവശ്യങ്ങൾക്കും മറ്റും കുറഞ്ഞ വാടകക്ക് ലഭ്യമാകുന്ന രണ്ട് ഹാളുകളും ഈ മന്ദിരത്തിൽ ഉണ്ട്. മൂന്ന് കോടിയിൽ പരം രൂപക്ക് പണിയ പൂർത്തിയായ മന്ദിരം പാറേക്കാട്ടുക്കരയുടെ സമഗ്ര വികാസത്തിന് നാന്ദി കുറിക്കുമെന്ന്  മുരിയാട് സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പ്രൊഫ. എം ബാലചന്ദ്രൻ പറഞ്ഞു.

ബാങ്കിന്‍റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ കുടുംബാംഗങ്ങളെയും ഇടപാടുകാരാക്കുകയും അംഗങ്ങൾക്ക് ഗ്രീൻകാർഡ്, പശു കൃഷിക്ക് പലിശ രഹിത വായ്‌പ, വിദ്യാർത്ഥികൾക്ക് ‘സുവിദ്യ’ സമ്പാദ്യ പദ്ധതി, വീട്ടമ്മമാർക്ക് ‘ഗൃഹലക്ഷ്മി’ എന്നി നൂതന സമ്പാദ്യ പദ്ധതികൾ നടപ്പിലാക്കിയീട്ടുണ്ട്.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top