മകന്‍റെ കൊലപാതകിയുടെ ആത്മഹത്യാശ്രമം നാടകം തന്നെ: സുജിത്തിന്‍റെ പിതാവ് വേണുഗോപാൽ

ഇരിങ്ങാലക്കുട : തന്‍റെ പ്രിയ പുത്രൻ സുജിത്തിനെ നഗരമധ്യത്തിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ മിഥുന്‍റെ ആത്മഹത്യാശ്രമം വെറും ഒരു നാടകമാണെന്ന് മറ്റുള്ളവരെ പോലെ താനും വിശ്വസിക്കുന്നതായി സുജിത്തിന്‍റെ പിതാവ് പുതുക്കാട്ടിൽ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യക്കും ആത്മഹത്യാ കുറിപ്പിനും പുറകിൽ ചില “വിദഗ്ധർ” ഉണ്ടെന്ന് ആ കുറിപ്പ് വായിച്ചൽ തന്നെ ഏവർക്കും മനസിലാക്കാവുന്നതാണ്. മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ആരോ എഴുതി കൊടുത്തതാണ് ഇതെന്ന് വ്യക്തമാണ്. പ്രതിയായ മിഥുനെ ബസ്റ്റാന്റിൽ തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോൾ ഇത് കണ്ട് അവിടെ എത്തിയതാണ് വേണുഗോപാൽ.

വൈകീട്ട് 5:45 സമയത്ത് നഗര ഹൃദയത്തിലെ ഓട്ടോറിക്ഷ പേട്ടയിൽ കൊലയാളിയുടെ അടിയേറ്റ് വീണ തന്‍റെ മകനെ തിരിഞ്ഞു നോക്കാൻ സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ളവർ നിസ്സംഗത കാണിച്ചതിലുള്ള ഒരു പിതാവിന്‍റെ ആത്മരോക്ഷം അദ്ദേഹം തുറന്ന് കാണിച്ചു. ഇവർക്കാർക്കും മനഃസാക്ഷിയില്ലാതായി പോയതിനാലാണ് തന്‍റെ മകന്‍റെ ജീവൻ നഷ്ടപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളിലൊന്ന് എന്ന് അദ്ദേഹം പറഞ്ഞു. സുജിത്തിന് രണ്ടു വയസുള്ള സമയം താൻ വിദേശത്ത് പോകാൻ ബോംബയിൽ എത്തിയ സമയം റോഡരികിൽ അപകടത്തിൽ പരിക്കേറ്റ കിടന്ന ഒരു യുവാവിനെ താൻ രക്ഷിച്ച കഥയും അദ്ദേഹം വികാരാധിനനായി പറഞ്ഞു. പോലീസ് അനേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ആത്മ വിശ്വാസം തനിക്കുണ്ട് മാത്രമല്ല ഉദ്യോഗസ്ഥരിൽ പൂർണ്ണ വിശ്വാസവും തനിക്കുണ്ട്. മകന്‍റെ കൊലയാളിക്കെതിരെ വേണ്ട നടപടിയെടുക്കുമെന്ന് തന്നെയാണ് തന്‍റെ വിശ്വാസമെന്ന് ബസ്റ്റാന്റിൽ സുഹൃത്തുക്കൾ സ്ഥാപിച്ച ഫ്ളക്സിലെ സുജിത്തിന്‍റെ ചിത്രത്തിൽ നോക്കി അദ്ദേഹം നിറഞ്ഞ മിഴികളോടെ അദ്ദേഹം പറഞ്ഞു.

Related News : സുജിത്ത് കൊലപാതകം : പ്രതി മിഥുനെ തെളിവെടുപ്പിനായി ബസ് സ്റ്റാൻഡ് പരിസരത്തു കൊണ്ടുവന്നു

Leave a comment

1571total visits,2visits today

  • 58
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top