കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിരിനായി കൃഷിക്കൊരുക്കം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്തു എടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു. കരനെൽകൃഷിക്ക് പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കൽ പറമ്പിൽ മറ്റു വികസനങ്ങൾക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കും. ഈ സംരംഭത്തിന് ആവശ്യമായ വിത്ത് വളം എന്നിവ വഴിപാടായി നൽകുവാൻ താല്പര്യമുള്ളവർ ദേവസ്വം ഓഫീസുമായി ഉടനടി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.  ചെമ്മണ്ട കായൽ തീരത്തിനോട് ചേർന്ന്കൂടൽമാണിക്യം ക്ഷേത്രത്തിന്  സ്വന്തമായുള്ള പതിമൂന്ന് ഏക്കർ സ്ഥലത്ത് ക്ഷേത്രത്തിലെ താമരമാലക്ക് ആവശ്യമായ താമര കൃഷിയും ഉടൻ ആരംഭിക്കും ഇതിനു പുറമെ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളി പഴത്തിനു വേണ്ടി വാഴകൃഷിയും ആരംഭിക്കുന്നുണ്ടെന്നും ഇരിങ്ങാലക്കുട ലൈവ് .ഡോട്ട് കോമിന് അനുവദിച്ച പ്രത്യക അഭിമുഖത്തിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

Leave a comment

706total visits,2visits today

  • 140
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top