ഹൈമാസ്‌റ്റ് മിഴിയടഞ്ഞിട്ടു മാസങ്ങൾ : ഇരുട്ടിലമര്‍ന്ന് ബസ് സ്റ്റാൻഡ് പരിസരം

ഇരിങ്ങാലക്കുട : ഹൈമാസ്‌റ്റ് ലൈറ്റ് അടക്കം തെരുവുവിളക്കുകളില്‍ ബഹുഭൂരിഭാഗവും പണിമുടക്കിയത് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തെ ഇരുട്ടിലാക്കുന്നു. പട്ടാപകൽ കൊലപാതകം നടന്ന സ്ഥലമായിട്ടു പോലും ബസ് സ്റ്റാന്‍ഡിലും പരിസരത്തും രാത്രിയിൽ ആവശ്യമായ വെളിച്ചമെത്താത്തത് സുരക്ഷയ്ക്കുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലായി കത്തുന്ന ഏതാനുംചില വിളക്കുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള വെളിച്ചവും മാത്രമാണ് രാത്രിസമയങ്ങളില്‍ ഇവിടെ ഏക ആശ്രയം.

ഇരുട്ടിന്‍റെ മറവില്‍ അനാശാസ്യവും, ലഹരി വിൽപനയും, പിടിച്ചുപറിയും, വാഹനമോഷണം അടക്കമുള്ളവയും നിർബാധം നടക്കുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിസ്പ്ലേ ലൈറ്റുകളാണ് സ്റാൻഡിലെത്തുന്ന യാത്രക്കാര്‍ക്ക് വെളിച്ചം നല്‍കുന്നത്. രാത്രി എട്ടുമണിക്ക് ഇവര്‍ വിളക്കുകളണച്ചാല്‍പിന്നെ പരിസരം ഇരുട്ടില്‍ മുങ്ങും. യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതാണ് വിളക്കുകള്‍ കത്താത്തതിന് കാരണം. രാത്രിയിലും പുലർച്ചെയും എത്തുന്ന യാത്രക്കാരാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ലൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കാതായതോടെ വെളിച്ചമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.

Leave a comment

833total visits,2visits today

  • 11
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top