അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാൻ അനുവദിക്കില്ല – ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിന് വാഹനത്തിൽ കയറുന്നതിനിടെ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആർ.എസ്.എസ് ആക്രമത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി വൈ എഫ് ഐ പ്രകടനം നടത്തി. ഇത്തരം കടന്നാക്രമണങ്ങളെ അവസാനിപ്പിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ അഭ്യർത്ഥിച്ചു. ഇ.എം.എസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു.

തങ്ങൾക്കെതിരായ എല്ലാ അഭിപ്രായങ്ങളുടേയും മുനയൊടിക്കാൻ ആർ.എസ്.എസ് എല്ലാ കാലത്തും ശ്രമം നടത്തിയിട്ടുണ്ട്. വഴങ്ങാത്തവരെ അക്രമിച്ചും കൊലപ്പെടുത്തിയും മാത്രമാണ് സംഘ പരിവാരം മുന്നോട്ടു പോയിട്ടുള്ളത്. ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവർ സംഘപരിവാർ ഫാസിസത്തിന്റെ ഇരകളാണ്. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണം പൊതു സമൂഹത്തിന്റെ പ്രതികരണ ശേഷിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു. ബ്ലോക് പ്രസിഡണ്ട് ആർ. എൽ ശ്രീലാൽ, വി.എ.അനീഷ്, ആർ.എൽ. ജീവൻലാൽ, ഐ.വി. സജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top