ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ സബ് ജയിലിൽ – ആത്മഹത്യാ ശ്രമം നാടകമാണെന്ന സംശയം ബലപ്പെടുന്നു

ഇരിങ്ങാലക്കുട : മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു നഗരമദ്ധ്യത്തിൽ നടന്ന സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ ഇരിങ്ങാലക്കുട സബ് ജയിലിൽ. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മിഥുൻ ബസ്സ്റ്റാൻഡിന് സമീപത്തെ ഓട്ടോ പേട്ടയിൽ വച്ച് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. സുജിത് കൊല്ലപ്പെട്ടതിനുശേഷം ഒളിവിൽ പോയ മിഥുനെ കൈത്തണ്ട മുറിച്ചു ആത്മഹത്യക്കു ശ്രമി ച്ച നിലയിൽ ആശുപത്രിയിൽ പോലീസ് എത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിയ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ര്‌ടേറ്റ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു. അപകടനില തരണം ചെയ്ത പ്രതിയെ ചൊവാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്തതിനു ശേഷം ഇരിങ്ങാലക്കുട സബ് ജയിലേയ്ക്ക് മാറ്റുകയായിരുന്നു. മിഥുന്റെ ആത്മഹത്യാ ശ്രമം ഒരു നാടകമാണെന്നു പൊതുവെ ഇപ്പോൾ വിലയിരുത്തപ്പെടുന്നുണ്ട്. പ്രതിക്ക് അനുകൂലമായി ഒരു സഹതാപ തരംഗമുണ്ടാക്കാൻ ചില ഗൂഢനീക്കങ്ങളും ഉന്നതതലങ്ങളിൽ നടക്കുണ്ട് .

Leave a comment

  • 36
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top