സുജിത്ത് വധം: പ്രതിയെ ഉടൻ പിടികൂടണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്

ഇരിങ്ങാലക്കുട : സുജിത്ത് വധവുമായി ബന്ധപ്പെട്ട് നീതിപൂർവ്വകമായ അന്വേഷണം നടത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുജിത്തിന്‍റെ വീട് ബി ജെ പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് സന്ദർശിച്ചു. വീട്ടുകാരുടെ ദു:ഖത്തിൽ പങ്കുചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടുകാർക്ക് ബി ജെ പിയുടെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരൻ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനിൽകുമാർ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ, മുൻസിപ്പൽ പ്രസിഡണ്ട് വി.സി.രമേഷ്, ജന. സെക്രട്ടറി സന്തോഷ് ബോബൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ബിജുവർഗ്ഗീസ് എന്നിവരും പങ്കെടുത്തു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top