ഗെയിൽ പൈപ്പ് ലൈനിനു സമീപം നന്തി പാടത്ത് തീപ്പിടുത്തം

കാറളം : ചെമ്മണ്ട കടുംകൃഷി പടവിന് കീഴിൽ വരുന്ന കാറളം നന്തി പാടത്ത് വ്യാഴാഴ്ച്ച രാവിലെ 11 :45 ഓടെ തരിശു കിടന്ന പാടത്ത് തീ പടർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. നിർമാണത്തിലിരിക്കുന്ന ഗെയിൽ പൈപ്പ് ലൈന് സമീപത്തേക്ക് തീ പടർന്നെത്തി. ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി രണ്ടു മണിയോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കി. കാറളം പഞ്ചായത്ത് മെമ്പർമാരായ വിനീഷ്, ഷമീർ കെ.ബി. എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും തീ അണക്കാൻ സഹായിച്ചു.ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എൻ. കുര്യക്കോസിന്‍റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാനായ ഹനീഫ, ഫയർമാൻമാരായ മുഹമ്മദ് ഷഫീക്ക്, സനൂപ് , രഞ്ജിത്ത്, സതീഷ് , ജമീർ, നെൽസൺ, ഡ്രൈവർമാരായ മോഹനൻ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. 

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top