സെന്‍റ് . ജോസഫ്‌സിൽ സെപക് ടാക്രോ ചാമ്പ്യൻഷിപ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റർ സോൺ വനിതാ സെപക് ടാക്രോ (SEPAK TAKRAW ) ചാമ്പ്യൻഷിപ് ഇരിങ്ങാലക്കുട സെന്‍റ്.ജോസഫ്‌സ് കോളേജിൽ ഇന്നും നാളെയുമായി നടക്കും. യൂണിവേഴ്സിറ്റിയിലെ ഇരുപതിൽ പരം കോളേജുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിന്‍റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സി. ക്രിസ്റ്റി നിർവ്വഹിക്കും. ഈ മത്സരങ്ങളിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ സെപക് ടാക്രോ ടീമിനെ തിരഞ്ഞെടുക്കുമെന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ഡോ. സ്റ്റാലിൻ റാഫേൽ അറിയിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top