സ്കൂൾ കലോത്സവ വിജയിയെ ആദരിച്ചു

പൊറത്തിശ്ശേരി : കേരള സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിന് എ ഗ്രേഡ് കരസ്ഥമാക്കിയ ക്രിസ്റ്റീന ബൈജുവിനെ ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ഇരിങ്ങാലക്കുട നഗരസഭ 42-ാം ബൂത്ത് സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകി ആദരിച്ചു. പൊറത്തിശ്ശേരി ചാക്കോര്യ വീട്ടിൽ ബൈജു, നിസ ദമ്പതികളുടെ മകളായ ക്രിസ്റ്റീന ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ബൂത്ത് പ്രസിഡണ്ട് രാഗേഷ് പി.ആർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി.എസ്. സുനിൽകുമാർ, പാറയിൽ ഉണ്ണികൃഷ്ണൻ, വി.സി.രമേഷ്, ഉണ്ണികൃഷ്ണൻ.ടി.വി. സുരേഷ്.കെ.കെ. എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top