നാഷണൽ വോട്ടേഴ്‌സ് ഡേ-2018: മുകുന്ദപുരം താലൂക്ക്തല ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ വോട്ടേഴ്‌സ് ഡേയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക്തല ആഘോഷ പരിപാടികൾ താലൂക്ക്കോൺഫറൻസ് ഹാളിൽ നടന്നു . മുകുന്ദപുരം തഹസിൽദാർ ഐ.ജെ മധുസൂദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീണിക്കപ്പറമ്പിൽ മുഖ്യാതിഥി ആയിരുന്നു. മുകുന്ദപുരം ഭൂരേഖ തഹസിൽദാർ കെ വി ജോസഫ്, സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ഡോ. ക്രിസ്റ്റി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജു ആന്റണി എന്നിവർ ആശംസകൾ നേർന്നു. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ അശോക് കുമാർ എൻ, ഹെഡ് ക്വർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ജയന്തി എൻ, എന്നിവർ സന്നിഹിതരായിരുന്നു.

2017-18 വർഷത്തെ മികച്ച ബൂത്ത് ലെവൽ ഓഫീസർമാരായ സെൽവി എസ്, ശോഭന കെ കെ, ക്യാമ്പസ് അംബാസിഡർ മാരായ തിസ്ന ടി ടി, അതുൽ ചന്ദ്രൻ , അജയ് ബാബു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ക്യാമ്പസ് ക്യാമ്പയിൻ ഭാഗമായി മികച്ച പ്രവർത്തനം നടത്തിയ ഇരിങ്ങാലക്കുടക്കുട സെന്റ് ജോസഫ്‌സ് കോളേജിനുള്ള പുരസ്‌കാര സമർപ്പണവും നടന്നു. മുകുന്ദപുരം താലൂക്ക് ഹെഡ് ക്വർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ജയന്തി എൻ നന്ദി അറിയിച്ചു.  ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർ ആയി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട സെൽവി എസ്  മുരിയാട് പുല്ലോക്കാരൻ ബേബിയുടെ ഭാര്യയായ സെൽവി പുത്തൻചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ ആണ്. പുതുക്കാട് നിയോജകമണ്ഡലത്തിലെ  വർഷത്തെ മികച്ച ബൂത്ത് ലെവൽ ഓഫീസർ ആയി കമ്മീഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ശോഭന കെ.കെ മറ്റത്തൂർ. കോടാലി വടക്കൂടൻ സുരേന്ദ്രന്‍റെ ഭാര്യയായ ശോഭന ഗ്രാമപഞ്ചായത്തിലെ 63 – ാം നമ്പർ അംഗൻവാടി വർക്കറാണ്.

 

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top