സെന്‍റ് ജോസഫ്‌സ് കോളേജിൽ പൂർവവിദ്യാർഥി സംഗമം

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിൽ അൻപതിലേറെ വർഷങ്ങൾ പിന്നിട്ട സെന്‍റ് ജോസഫ്‌സ് കോളേജിൽ പൂർവവിദ്യാർഥി സംഗമംനടന്നു. രാവിലെ ചേർന്ന പൊതുയോഗത്തിലും ഉച്ചയൂണിനു ശേഷം നടന്ന വിഷയാനുസൃത യോഗങ്ങളിലും വിവിധ വർഷങ്ങളിൽ അധ്യയനം കഴിഞ്ഞു പുറത്തുപോയ നൂറിലേറെ പേര് പങ്കെടുത്തു. ഓരോ ഡിപ്പാർട്മെന്റിൽ നിന്നും ഈ വർഷം വിരമിക്കുന്ന ടീച്ചർമ്മാർക്ക് പ്രത്യേകം ആശംസകൾ രേഖപ്പെടുത്തി. പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് ഉണർവേകി. ഇനിയും എല്ലാ വർഷവും ഒത്തുചേരണം എന്ന പ്രത്യാശയോടെ പഴയ അധ്യാപകരും വിദ്യാർത്ഥികളും പിരിഞ്ഞു. വർഷങ്ങളായി സെന്‍റ് ജോസഫ്‌സ് കോളേജിൽ ജനുവരി ഇരുപത്തിയാറു എന്ന ദിനം പൂർണമായും പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

Leave a comment

427total visits,3visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top