ബോംബ് പിടികൂടിയ സംഭവത്തിൽ ആർ.എസ്.എസ് ബന്ധം ആരോപിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

തളിയക്കോണം : പൊറത്തുശ്ശേരി കല്ലട ക്ഷേത്രത്തിലെ വേല ആഘോഷം അലങ്കോലമാക്കാൻ ആക്രമണം നടത്തുന്നതിനായി ഉഗ്രശേഷിയുള്ള ബോംബുമായി എത്തി പോലീസ് പിടിയിലായവർക്ക് ആർ.എസ്.എസ് ബന്ധം ആരോപിച്ച് തളിയക്കോണത്ത് ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നാട്ടിൽ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്ന സംഘപരിവാർ ക്രിമിനലുകളെ തിരിച്ചറിയണമെന്നും . പ്രായപൂർത്തിയാകാത്ത കുട്ടികൾക്കടക്കം ഉള്ളവർക്ക് മദ്യവും മയക്കുമരുന്നും നൽകി ക്രിമിനലുകളാക്കി മാറ്റി നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കാൻ നിരന്തരമായി ശ്രമം നടത്തുന്ന ആർ.എസ്.എസ്. ഗുണ്ടാ സംഘത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം.

പ്രതികളെ രക്ഷിക്കാൻ ജില്ലാ നേതാക്കൾ പോലീസ് സ്റ്റേഷനിൽ എത്തിയത് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നൽകുന്ന നേതൃത്വത്തിന്‍റെ തെളിവാണിതെന്ന് ഡി വൈ എഫ് ഐ നേതാക്കൾ ആരോപിച്ചു. മാപ്രാണം വർണ്ണ തിയറ്ററിന് വശത്ത് നിന്നും ആരംഭിച്ച പ്രകടനം തളിയകോണം എസ്.എൻ.ഡി.പി. പരിസരത്ത് സമാപിച്ചു. ആർ.എൽ.ജീവൻലാൽ, സി.സി.ഷിബിൻ, മായ മഹേഷ്, വിഷ്ണു പ്രഭാകരൻ, യദു കെ.ഡി, വി.എസ് സജി എന്നിവർ നേതൃത്വം നൽകി.

Related News :
പോലീസിന്‍റെ ഇടപെടൽ ഉത്സവസ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവായി : ബോംബുമായി മയക്കുമരുന്നു ഗുണ്ടാസംഘം പിടിയിൽ

Leave a comment

671total visits,1visits today

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top