പല്ലാവൂർ കർമ്മശ്രേഷ്ഠ പുരസ്‌കാരം അമേരിക്കൻ മലയാളിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട 11 മത് ദേശിയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോ ടനുബന്ധിച്ചുള്ള “പല്ലാവൂർ കർമ്മശ്രേഷ്ഠ” പുരസ്‌കാരം മലയാളിയും അമേരിക്കയിലെ ഡെട്രയൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക് . ശില്പവും, പ്രശംസാപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം കൂടൽ മാണിക്യം ക്ഷേത്രനടയിൽ കേരളം കലാമണ്ഡലം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ടി കെ നാരായണൻ സമർപ്പിച്ചു.കോവിഡ് മൂലം കാലാവതരണം നഷ്ടപെട്ട നിരവധി കലാകാരന്മാർക്കും രോഗബാധിതർക്കും ഇവർ സാമ്പത്തിക സഹായം നൽകി കൊണ്ടിരിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കലാഗ്രാമങ്ങളിൽ സഹായ ഹസ്തം എത്തിക്കുവാൻ സാധിച്ച ഇവർക്ക് പ്രാരംഭത്തിൽ തന്നെ കേരള സർക്കാരിന്റെ പ്രശംസ ലഭിച്ചിട്ടുണ്ട്.

കലാകാരൻ ,സംഘടകൻ ,പ്രചാരകൻ എന്നി നിലയിൽ മാത്രമല്ല സാമൂഹ്യ പ്രതിബന്ധതയാർന്ന വലിയൊരുമനുഷ്യസ്നേഹി കൂടിയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജേഷ് നായർ. കല-സാംസ്‌കാരിക സേവനങ്ങളിലും ധർമപ്രവർത്തനങ്ങളിലുമുള്ള ഇച്ഛാശക്തി പരിഗണിച്ചാണ് പുരസ്‌കാരം സമർപ്പിക്കുന്നത് . പെരുവനം കുട്ടൻ മാരാർ,സദനം കൃഷ്ണൻ കുട്ടി ആശാൻ, കലാമണ്ഡലം ശിവദാസ്, ടി വേണുഗോപാലാ മേനോൻ, യു പ്രദീപ് മേനോൻ, അഡ്വ. രാജേഷ് തമ്പാൻ, കാവനാട്ട് രവി നമ്പൂതിരി, അജയ് മേനോൻ, രമേശൻ നബീശൻ, അന്തിക്കാട് പത്മനാഭൻ മേനോൻ, കണ്ണമ്പിള്ളി ഗോപകുമാർ, കലാനിലയം ഉദയൻ നമ്പൂതിരി, ദിനേശ് വാരിയർ എന്നിവർ ആശംസകൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top