വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംഗീത ശില്പ ശാല നവംബർ 29 ഞായറാഴ്ച

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 29 ഞായറാഴ്ച ആദ്യത്തെ ഓൺലൈൻ സംഗീത ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞൻ,പദ്മഭൂഷൺ, സംഗീത കലാനിധി മധുരൈ ടി.എൻ ശേഷഗോപാലൻ നയിക്കുന്ന സംഗീത ശില്പ ശാല സൂം (zoom) ആപ്പിലൂടേയാണ് നടത്തുന്നത്. ആദ്യമായാണ് കേരളത്തിൽ മധുരൈ ടി.എൻ ശേഷഗോപാലൻ ഓൺലൈൻ സംഗീത ക്ലാസ് നയിക്കുന്നത്. സംഗീത ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വരവീണയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയേണ്ടതാണ്. രജിസ്റ്റർ ചെയ്യണ്ട അവസാന തിയ്യതി നവംബർ 26. രജിസ്റ്റർ ചെയേണ്ട ലിങ്ക് : www.varaveena.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top