പ്രാദേശിക തലത്തിൽ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതു വലതു മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല – വി മുരളീധരൻ


ഇരിങ്ങാലക്കുട : ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും നരേന്ദ്ര മോദി സർക്കാരിന്‍റെ കീഴിൽ വികസന കുതിപ്പിലേക്ക് നീങ്ങുമ്പോൾ കേരളം അഴിമതിയുടെ മയക്കുമരുന്ന് വ്യാപാരത്തിന്‍റെ , അക്രമരാഷ്ട്രീയത്തിന്‍റെ , കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നും പ്രാദേശിക തലത്തിൽ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതു,വലതു മുന്നണികൾക്ക് കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായി കേരളം മാറിയെന്നും ദേശീയതലത്തിൽ നരേന്ദ്രമോദി സർക്കാർ കള്ളപണത്തിനും അഴിമതിയ്ക്കും എതിരെ നടപടി സ്വീകരിക്കുമ്പോൾ പിണറായി സർക്കാർ കള്ളപ്പണക്കാരുടെയും മയക്കുമരുന്ന് മാഫിയയുടെയും സംരക്ഷകരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇത്തവണ ജനങ്ങൾ എൻഡിഎയ്ക്ക് ഒപ്പമാണ് ഇത്തവണ കേരളത്തിൽ എൻഡിഎ വൻശക്തിയായി മാറുമെന്നും മന്ത്രി പറഞ്ഞു .നഗരസഭയിലെ 41 സ്ഥാനാർഥികളെയും കേന്ദ്രമന്ത്രി അണിയിച്ചു സ്വീകരിച്ചു.

ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ നടന്ന എൻ.ഡി.എ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥി സംഗമത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. എൻ ഡി എ ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ എൻ ഡി എ നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി കവിത ബിജു, ജില്ലാ ട്രഷറർ സുജയ് സേനൻ, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗൺസിൽ അംഗം അംഗം ടി എസ് സുനിൽകുമാർ, മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിസി രമേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top