ശസ്ത്രക്രിയയിലെ  അശ്രദ്ധ : ഇരിങ്ങാലക്കുട സഹകരണ ആശുപത്രി രോഗിക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുവാനായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി

ശസ്ത്രക്രിയയിലെ  അശ്രദ്ധ : ഇരിങ്ങാലക്കുട സഹകരണ ആശുപത്രി രോഗിക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുവാനായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ പിത്തസഞ്ചി നീക്കം ചെയ്ത ശസ്ത്രക്രിയയിൽ അശ്രദ്ധ സംഭവിച്ചതിന് ആശുപത്രി അധികൃതരോടും ഡോക്ടറോടും രണ്ടരലക്ഷം രൂപ പരാതി തീയതി മുതൽ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം പരാതിക്കാരിക്ക് കൊടുക്കുവാനും പരാതി ചിലവിനായി 5000 രൂപ കൊടുക്കുവാനും തൃശ്ശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 2008ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്ന് സ്വമേധയാ വിടുതൽ വാങ്ങി എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. തുടർന്നാണ് അപകടാവസ്ഥ തരണം ചെയ്തു രോഗി രക്ഷപ്പെട്ടത്.

ഇതിനെത്തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി അധികൃതരെയും, ഡോക്ടറായ രാജീവ് മേനോന്‍റെയും ഭാഗത്തുനിന്നുമുള്ള അശ്രദ്ധ മൂലമാണ് അപകടാവസ്ഥ ഉണ്ടായത് എന്ന് ആരോപിച്ച് ഇരിങ്ങാലക്കുട ശക്തി നഗർ ഹൗസിംഗ് കോളനിയിലെ ആലുക്കൽ ജിഷ മേജോ, തൃശ്ശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം മുന്നാകെ 2008 ൽ ഫയൽചെയ്ത കേസിലാണ് സി.ടി. സാബു പ്രസിഡന്റും, ഡോ. കെ രാധാകൃഷ്ണൻ നായർ മെമ്പറും, ശ്രീജ എസ് എന്നിവരും അടങ്ങിയ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പുറപ്പെടുവിച്ചത്.

ഒരു ശസ്ത്രക്രിയക്ക് മുൻപായി ആ ശസ്ത്രക്രിയ നടത്തുമ്പോഴും ആയതിനു ശേഷവും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും തന്നെ ബോധ്യപ്പെടുത്തിയിരുനില്ല എന്നും, കൂടാതെ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ മറച്ചുവെച്ചാണ് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിഏതെന്നും രോഗി ആരോപിച്ചിരുന്നു. ഇരു ഭാഗത്തുനിന്നും ഹാജരാക്കിയ തെളിവുകളും, ആശുപത്രി രേഖകളും, കൂടാതെ വിദഗ്ധരായ ഡോക്ടർമാരുടെ മൊഴികളും വിശദമായി പരിശോധിച്ച് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 2008 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ശസ്ത്രക്രിയയ്ക്കും മറ്റും വേണ്ടതായ സമ്മതം എടുക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഡോക്ടറും ആശുപത്രി അധികൃതരും പാലിച്ചിട്ടില്ല എന്നും, കൂടാതെ ആശുപത്രിയിൽ ആ സമയത്ത് ഗുരുതരാവസ്ഥകൾ നേരിടാൻ വേണ്ട സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും നിരീക്ഷിച്ച് കമ്മീഷൻ ആശുപത്രി അധികൃതരോടും ഡോക്ടറോടും രണ്ടരലക്ഷം രൂപ പരാതി തിയതി മുതൽ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം പരാതികരിക്ക് കൊടുക്കുവാനും, പരാതി ചിലവിനായി 5000 രൂപ കൊടുക്കുവാനും ഉത്തരവിട്ടത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. പി പ്രമോദ്, അഡ്വ. രശ്മി പ്രമോദ്, അഡ്വ. റിച്ചാർഡ് ഡേവിഡ്, അഡ്വ. വിപിൻ പി എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top