കളഞ്ഞു കിട്ടിയ പേഴ്സും രൂപയും രേഖകളും തിരികെ ഉടമസ്ഥനെ ഏല്പിച്ച് യുവാക്കൾ മാതൃകയായി

ഇരിങ്ങാലക്കുട : കോടാലി സ്വദേശി ആളൂക്കാരൻ അജിത്, ചാലക്കുടി സ്വദേശി പൈനാടത്ത് ജെറിൻ എന്നിവർ കളഞ്ഞു കിട്ടിയ 42100 രൂപയും ബാങ്ക് ഡെബിറ്റ് കാർഡുകൾ അടങ്ങിയ പേഴ്സും ഉടമസ്ഥനെ തിരിച്ചേല്പിച്ച് മാതൃകയായി. പുല്ലൂർ സ്വദേശി കൊച്ചുകുളം വീട്ടിൽ വിശ്വവേന്ദ്ര എന്നയാളുടെ പേഴ്‌സാണ് കളഞ്ഞു കിട്ടിയത്. കഴിഞ്ഞ ദിവസം പുല്ലൂർ പുളിഞ്ചോട് ജംഗ്‌ഷനിൽ നിന്നും രൂപയും രേഖകളും അടങ്ങിയ കളഞ്ഞു കിട്ടിയ പേഴ്‌സ് ആളൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് ഉടമസ്ഥനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വച്ച് ഏൽപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട എൻഫീൽഡ് ഷോറൂമിലെ ജീവനക്കാരാണ് അജിത്തും ജെറിനും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top