ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ. ആർ. ടി. സി. യും തമ്മിൽ മാലിന്യ സംസ്കരണം, പുനരുപയോഗം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഐ. ആർ. ടി. സി. ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഗ്രാമീണ മേഖലകളിൽ സാങ്കേതിക വിദ്യാ വികസന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അർദ്ധ സർക്കാർ സ്ഥാപനമാണ് ഐ. ആർ. ടി. സി. മാലിന്യ സംസ്കരണം, മണ്ണ്- ജല സംരക്ഷണം, ഊർജ സംരക്ഷണം, ജീവനോപാധികൾ എന്നീ മേഖലകളിൽ അടിസ്ഥാന ഗവേഷണവും വികസനങ്ങളുമാണ് ഐ. ആർ. ടി. സി ലക്ഷ്യമിടുന്നത്. ക്രൈസ്റ്റ് കോളേജിൽ മാലിന്യ സംസ്കരണത്തിനും അവയുടെ പുനരുപയോഗത്തിനുമുള്ള സഹകരണവും നൂതന ആശയങ്ങളുടെ ആവിഷ്കരണവും പരിശീലനവും നല്കുവാനാണ് ധാരണയായത്. വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. കെ. വൈ. ഷാജു, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. സുബിൻ കെ. ജോസ്, ഡോ. മഞ്ജു എൻ. ജെ., ഫാ. വിൻസെന്റ്, ഫാ. സിബി ഫ്രാൻസിസ്, ഡോ. റോബിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top