വെള്ളാങ്ങല്ലൂർ പുതിയകാവ് താലപ്പൊലി 24ന്

വെള്ളാങ്ങല്ലൂർ : മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ജനുവരി 24ന് ബുധനാഴ്ച്ച ആഘോഷിക്കും. അന്നേ ദിവസം പതിനൊന്നു മണിക്കുള്ള ഉച്ചപ്പൂജക്കു ശേഷം പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ മംഗലാംകുന്ന് ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള കാഴ്ച്ച ശീവേലി, മൂന്നു മണി മുതൽ അഞ്ചുമണി വരെ പഞ്ചവാദ്യം, തുടർന്ന് 6.30 വരെ പാണ്ടിമേളം, ഏഴു മണി മുതൽ തായമ്പക, രാത്രി 9.30 ന് തിരുവനന്തപുരം വൈഗ വിഷൻ അവതരിപ്പിക്കുന്ന “കാളിയമ്മൻ” എന്ന പുരാണ നാടകം, പുലർച്ചെ രണ്ടു മണിക്ക് വിളക്കിനെഴുന്നെള്ളിപ്പ്, 2.45 മുതൽ 4.30 വരെ പഞ്ചവാദ്യം, 4.30 മുതൽ 6 മണി വരെ പഞ്ചാരിമേളം എന്നിവയാണ് പരിപാടികൾ. താലപ്പൊലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച്ച വൈകീട്ട് 6.30 മുതൽ പ്രാദേശിക കലാകാരന്മാർ പങ്കെടുക്കുന്ന “കലാസന്ധ്യ”യും അരങ്ങേറും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top