അപകടസാധ്യതയുയർത്തി മെയിൻ റോഡിന് നടുവിൽ സ്ലാബ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിന് നടുവിൽ സ്ലാബ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. ഠാണാവില്‍ നിന്നും ബസ്‌സ്റ്റാന്ഡിലേക്കുള്ള മെയിൻറോഡിൽ കനറാബാങ്കിനു സമീപമാണ് റോഡിനു കുറുകെയുള്ള സ്ലാബ് തകർന്നത്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടം ഉണ്ടാകാതിരിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മെയിൻ റോഡിന് കുറുകെയുള്ള തോടിന് മുകളിലെ സ്ലാബാണ് കഴിഞ്ഞദിവസം തകർന്നത്. ഏറെ വാഹനത്തിരക്കുള്ള മെയിൻ റോഡിൽ ഇത് അപകടസാധ്യത ക്ഷണിച്ചുവരുത്തുന്നുണ്ട്. നഗരസഭയുടെ അധീനതയിലാണ് മെയിൻ റോഡ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top