പച്ചക്കറി സംഭരണ,വിപണന കേന്ദ്രം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്‍റെ നേതൃത്വത്തില്‍ കോ-ഓപ്പ്മാര്‍ട്ട് കോടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു . പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി.മണി അദ്ധ്യക്ഷത വഹിച്ചു . ടി. ആര്‍ ഭൂവേശ്വരന്‍, സി. കെ സുരേഷ്ബാബു , ടി.വി വിബിന്‍, വത്സല വിജയന്‍ എന്നിവര്‍ സംസാരിച്ചു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top