നാഷണൽ ഹയർ സെക്കന്ററി സ്കൂൾ + 1 സയൻസ് വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്‍റെഷൻ സെമിനാർ നടത്തി

ഇരിങ്ങാലക്കുട : മാറുന്ന കാലത്തിനും കോവിഡാനന്തര തൊഴിൽ മേഖലക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ 2020 – 2021 അധ്യയന വർഷത്തിൽ നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന + 1 വിദ്യാർത്ഥികൾക്കായി സ്കൂൾ ഇരിങ്ങാലക്കുട മാനേജ്‌മെന്റ് തുഷാരം കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റെറുമായി സഹകരിച്ച് നടത്തിയ കരിയർ ഓറിയന്‍റെഷൻ സെമിനാർ സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി വി. പി.ആർ മേനോൻ ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് തുഷാരം കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്ററിലെ കൺസൽറ്റന്റ് കരിയർ കൗൺസിലർ ഷമീർ സി.കെ +2 സയൻസ് പഠനശേഷം ഉള്ള തുടർ പഠനം, അനുയോജ്യമായ കരിയർ ലഭിക്കുവാൻ +2 തലത്തിൽ വിദ്യാർഥികൾ ചെയ്യേണ്ട തയ്യാറെടുപ്പുകൾ, മെഡിക്കൽ-എഞ്ചിനീയറിംഗ് സാധ്യതകളും അതിനു പുറമെ ഉള്ള വ്യത്യസ്ത പഠന മേഖലകളെ കുറിച്ചും സെമിനാർ നയിച്ചു. കരിയർ ഗൈഡൻസ് യൂണിറ്റ് കോഓർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതം പറയുകയും സ്കൂൾ പ്രിൻസിപ്പൽ ലിഷ വി.വി ആശംസകൾ അറിയിച്ചു.


പുതിയ കാലഘട്ടത്തിൽ ശരിയായ കരിയർ പ്ലാനിങ് നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉദ്‌ഘാടന പ്രസംഗത്തിൽ സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി വി. പി.ആർ മേനോൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഓർമപ്പെടുത്തി. കൃത്യ സമയത്തുള്ള കരിയർ അവബോധം കുട്ടികളുടെ പഠനമികവ് വർധിപ്പിക്കും എന്ന് സ്കൂൾ പ്രിൻസിപ്പൽ ലിഷ ടീച്ചർ അഭിപ്രായപ്പെട്ടു. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഉള്ള കരിയർ ഓറിയന്‍റെഷൻ സെമിനാറും, എല്ലാ വിദ്യാർത്ഥികളുടെയും കരിയർ ഡെവലെപ്മെന്റിനു വേണ്ട തുടർ പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ നടത്തുമെന്ന് സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top